പെൻഷൻ ദിനാചരണം നടത്തി
1488144
Wednesday, December 18, 2024 7:44 AM IST
കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. എ. മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹബീബ് പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. സലിം മുഖ്യപ്രഭാഷണം നടത്തി.
ഡി. ബാബു, പി. കൃഷ്ണകുമാർ, പ്രഫ. ബി. ശ്രീകുമാർ, എം. ചന്ദ്രബാബു, പി.ജെ. എർവിൻ ഫെർണാണ്ടസ്, പി. ശശികുമാർ, ജോൺ ഫിലിപ്പോസ്, അഡ്വ. കെ.ജി. മോഹനൻപിള്ള, പ്രഫ. എസ്. ചന്ദ്രശേഖരപിള്ള, സുശീല വിശ്വംഭരൻ, സി. രാമചന്ദ്രൻ, എ. അഹമ്മദ് കുഞ്ഞ്, കെ.വി. ശൈലേഷ്, കെ.എസ്. ശ്രീകുമാർ, എച്ച്. മുഹമ്മദ് കുഞ്ഞ്, കെ.എം. ദേവരാജൻ, എൻ. വിലാസൻ, എം. സിയാർ, പ്രഫ. സുരേഷ് ആമ്പക്കാട്ട്, ആർ. അനിയൻ കുഞ്ഞ്, സി.പി. തോമസ്, ജി. രാധാകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.