കെ.എം. ജോർജ് അനുസ്മരണം
1487768
Tuesday, December 17, 2024 5:18 AM IST
ചേര്‍ത്തല: കേരള കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ കേരള കോൺഗ്രസ് സ്ഥാപക ചെയർമാന് കെ.എം. ജോർജിന്റെ 48-ാം ചരമവാർഷികം ആചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് പേരേമഠം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ജോസഫ് ലൂക്കായെ ആദരിച്ചു. ജോസഫ് ജെ. ഉപാസന, വി.ജെ. തോമസ്, പി.കെ. വിനോദ്, സി.എ. ജെസ്മോൻ, കെ.എ. ആന്റണി, ടോമി കൊണ്ടോടി തുടങ്ങിയവർ പ്രസംഗിച്ചു.