ഓണ്‍ലൈന്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
1487767
Tuesday, December 17, 2024 5:18 AM IST
ചേര്‍ത്തല: ഓണ്‍ലൈന്‍ മേഖലയിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും താലൂക്കിലെ ഫോട്ടോസ്റ്റാറ്റ് നിരക്കുകള്‍ ഏകീകരിക്കണമെന്നും ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് ചേര്‍ത്തല താലൂക്ക് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കെ.ആര്. രൂപേഷ് അധ്യക്ഷത വഹിച്ചു. എം. മഹേഷ്, കെ. ഷിഹാബുദ്ദീന്, മനീഷ് കുമാര്‍, എം. സന്തോഷ് കുമാര്‍, ബി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.ആര്. രൂപേഷ്-പ്രസിഡന്റ്, എം. മഹേഷ്-സെക്രട്ടറി, ബി. രാജേഷ്-ട്രഷറര്‍.