സഹോദയ ഫുട്ബോൾ ടൂർണമെന്റ്: തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിന് നേട്ടം
1487764
Tuesday, December 17, 2024 5:18 AM IST
ചേര്‍ത്തല: വയലാർ പണിക്കവീട്ടിൽ സർ സെബാസ്റ്റ്യൻ പബ്ലിക് സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന സഹോദയ-2024 ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരത്തില്‍ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിന് നേട്ടം. 19 വയസിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മാതാ സീനിയർ സെക്കൻഡറി സ്കൂള്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം നങ്ങ്യാർകുളങ്ങര ബദനി സെൻട്രൽ സ്കൂളിനാണ്. രണ്ടാം സ്ഥാനം തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പൊള്ളേത്തൈ സെന്റ് ജോസഫ് പബ്ലിക് സ്കൂളും കരസ്ഥമാക്കി.
16 വയസിനു താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ പുന്നപ്ര സെന്റ് അലോഷ്യസ് പബ്ലിക് സ്കൂളും പുന്നപ്ര സെന്റ് അലോഷ്യസ് പബ്ലിക് സ്കൂളും തുല്യപോയിന്റോടെ ഒന്നാം സ്ഥാനം പങ്കുവച്ചു. രണ്ടാം സ്ഥാനം പൊള്ളേത്തൈ സെന്റ് ജോസഫ് പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം ഗുരുപുരം ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളും കരസ്ഥമാക്കി.
19 വയസിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം മാവേലിക്കര ശ്രീനാരായണ സെൻട്രൽ സ്കൂളും മൂന്നാം സ്ഥാനം ചന്തിരൂര്‍ പബ്ലിക് സ്കൂളും കരസ്ഥമാക്കി.
സമാപനസമ്മേളനത്തില്‍ ചേർത്തല പോലീസ് സബ് ഇൻസ്പെക്ടർ എസ്. സുരേഷ് സമ്മാനദാനം നിർവഹിച്ചു. സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. പി.എസ്. ലീനോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡയാന ജേക്കബ് സ്വാഗതവും ഫാ. പി. ജയ്സൺ നന്ദിയും പറഞ്ഞു.