അന്ധകാരനഴിയിൽ രണ്ടു മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു
1488142
Wednesday, December 18, 2024 7:44 AM IST
ആലപ്പുഴ: അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂര്‍ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയായിരുന്നു. കുത്തിയതോട് കൈരളി ജംഗ്ഷനു സമീപത്തുനിന്ന് കണ്ടെത്തിയ നിയാസിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി.
തീരത്തടിഞ്ഞ രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിലാണ്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു മൃതദേഹങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുകയാണ്.