അ​മ്പ​ല​പ്പു​ഴ: നാ​ലു ദി​വ​സ​മാ​യി അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ന​ട​ന്ന അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ 201 പോ​യി​ന്‍റ് നേ​ടി എ​ച്ച്എ​സ്എ​സ് ത​ല​ത്തി​ൽ പു​റ​ക്കാ​ട് എ​സ്എ​ൻഎംഎ​ച്ച് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

136 പോ​യി​ന്‍റോ​ടെ അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ​ സ്കൂ​ളും 87 പോ​യിന്‍റ് നേ​ടി​യ പോ​ത്ത​പ്പ​ള്ളി എ​ച്ച്എ​സ്എ​സും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജാ ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി.​ വേ​ണു ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. സു​മാ​ദേ​വി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​യാ​ദ്, ശ്രീ​ലേ​ഖ, ജ​യ​ല​ളി​ത, കെ.​ ക​വി​ത, ഹ​യ​ർ സെ​ക്ക​ൻഡറി പ്രി​ൻ​സി​പ്പ​ൽ കെ.എ​ച്ച്, ഹ​നീ​ഷ്യ,

വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ മേ​രി ഷീ​ബ, പ്ര​ഥ​മാ​ധ്യാ​പി​ക വി. ​ഫാ​ൻ​സി അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ല​ക്ഷ്മി പ​ണി​ക്ക​ർ, സി.​ ശ്രീ​നി, രാ​ധാ​കൃ​ഷ്ണ​പൈ, എ.​ജെ. സി​സി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.