പാചകം പഠിപ്പിക്കാന്‍ ജപ്പാന് സംഘം
1467171
Thursday, November 7, 2024 5:03 AM IST
ചേര്‍ത്തല: ചേര്‍ത്തല നൈപുണ്യ കോളജ് ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ ജാപ്പനീസ് പാചകരീതികള്‍ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ജപ്പാന്സംഘം നൈപുണ്യയിലെത്തി ക്ലാസ് എടുത്തു.
ജാപ്പനീസ് ഭക്ഷണ പാചകരീതി യെയും അതിലെ വൈവിധ്യങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ജാപ്പനീസ് ഷെഫ് ഷിന്‍ഡാരോ ഒഗാവയുടെ നേതൃത്വത്തില്‍ നൈപുണ്യയിലെത്തിയ സംഘം വിദ്യാര്‍ഥികള്‍ക്കായി ലൈവ് കുക്കിംഗ് ക്ലാസ് എടുത്തു. ജാപ്പനീസ് വിഭവങ്ങളുടെ വ്യത്യസ്തമായ കുക്കിംഗ് രീതികളും അവയുടെ പ്രസന്റേഷനും ഷെഫ് ഷിന്‍ഡാരോ ഒഗാവ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്കി.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. ബിജി പി. തോമസ് നന്ദിയും പറഞ്ഞു.