ഹരിപ്പാ​ട്: ക​ട​ലേ​റ്റ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ തൃ​ക്കു​ന്ന​പ്പു​ഴ-​വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ​റോ​ഡി​ൽ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ത​റ​യി​ൽ​ക്ക​ട​വ് ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​വും വ​ലി​യ​ഴീ​ക്ക​ൽ അ​ഴീ​ക്കോ​ട​ൻ ന​ഗ​റി​നു വ​ട​ക്കു​ഭാ​ഗ​ത്തും റോ​ഡി​ലേ​ക്കു അ​ടി​ച്ചു​ക​യ​റി​യ മ​ണ​ലാ​ണ് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

റോ​ഡി​ൽ നി​ര​ന്നുകി​ട​ക്കു​ന്ന മ​ണ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് കെ​ണി​യാ​ണ്. ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം നൂ​റുമീ​റ്റ​റോ​ളം നീ​ള​ത്തി​ൽ നി​ര​ന്നി​ട്ടു​ണ്ട്. മ​ണ്ണി​ലേ​ക്കു ക​യ​റു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റിവീ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ക​രി​മ​ണ​ലാ​യ​തി​നാ​ൽ രാ​ത്രി​യി​ൽ എ​ളു​പ്പം കാ​ണാ​നും ക​ഴി​യി​ല്ല. അ​തി​നാ​ൽ രാ​ത്രി​യാ​ത്ര ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്.

സ്ഥി​ര​യാ​ത്ര​ക്കാ​ര​ല്ലാ​ത്ത​വ​ർ രാ​ത്രി​യി​ൽ റോ​ഡി​ന്‍റെ അ​വ​സ്ഥ​യ​റി​യാ​തെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ മ​ണ്ണി​ലേ​ക്ക് ക​യ​റി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ടു​ന്നു​മു​ണ്ട്.

ഭാ​ഗ്യംകൊ​ണ്ടാ​ണ് പ​ല​രും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ക​ട​ലേ​റ്റ സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് അ​ടി​ച്ചുക​യ​റു​ന്ന മ​ണ​ൽ സാ​ധാ​ര​ണ​ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും കൂ​ന​കൂ​ട്ടി വയ് ക്കാ​റാ​ണു​ള്ളത്. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ ഈ ​മ​ണ്ണ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞി​റ​ങ്ങു​ക​യോ ക​ട​ൽ​ത്തി​ര​യും മ​ഴ​യും മൂ​ലം റോ​ഡി​ലേ​ക്ക് വീ​ണ്ടും ഒ​ഴു​കി​യെ​ത്തു​ക​യോ ചെ​യ്യും. മ​ണ​ൽ റോ​ഡി​ലേ​ക്ക് വ​രാ​ത്ത ത​ര​ത്തി​ൽ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും റോ​ഡി​നു തൊ​ട്ടു​ചേ​ർ​ന്ന് കൂ​ട്ടി​വെ​ച്ച് പ്ര​ശ്‌​ന​ത്തി​നു താ​ത്കാ​ലി​ക പ​രി​ഹാ​രം കാ​ണാ​റാ​ണ് പ​തി​വ്.

ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം റോ​ഡ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ക​ട​ൽഭി​ത്തി​യും തീ​ര​പാ​ത​യും തൊ​ട്ടു​ചേ​ർ​ന്നാ​ണ് പോ​കു​ന്ന​ത്. അ​തി​നാ​ൽ ക​ട​ലേ​റ്റം ശ​ക്ത​മാ​കു​മ്പോ​ൾ തി​ര​ക​ൾ ഭി​ത്തി​ക്കു മു​ക​ളി​ലൂ​ടെ റോ​ഡി​ലാ​ണ് പ​തി​ക്കു​ന്ന​ത്. കൂ​ടാ​തെ, പാ​റ​ക​ളു​ടെ വി​ട​വു​ക​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങു​ന്നു​മു​ണ്ട്.

ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഈ ​ഭാ​ഗ​ത്തെ റോ​ഡു ത​ക​രു​ന്ന​ത്. ഇ​വി​ടെ പു​ലി​മു​ട്ടു സ്ഥാ​പി​ക്കു​ക​യോ കു​റ​ച്ചു​കൂ​ടി ക​ട​ലി​ലേ​ക്കി​റ​ക്കി ക​ട​ൽ​ഭി​ത്തി കെ​ട്ടു​ക​യും ചെ​യ്താ​ലേ ഇ​തി​നു പ​രി​ഹാ​ര​മാ​കൂ. ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​നു തെ​ക്കു​ഭാ​ഗ​ത്തെ രീ​തി​യി​ൽ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗം ചേ​ർ​ന്ന് കോ​ൺ​ക്രീ​റ്റു​മി​ട​ണം.

വ​ലി​യ​ഴീ​ക്ക​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ റോ​ഡി​ലെ തി​ര​ക്ക് വ​ള​രെ കൂ​ടി​യി​ട്ടു​ണ്ട്. അ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ അ​പ​ക​ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.