നന്ദാവനം ജംഗ്ഷൻ ഇനി ഹരിത ടൗൺ
1467166
Thursday, November 7, 2024 5:03 AM IST
ചെങ്ങന്നൂർ: മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ കാമ്പയിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭ ഹരിത ടൗൺ ആയി നന്ദാവനം ജംഗ്ഷൻ തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തി. ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. കുമാരി അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ. ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ്, ക്ലീൻ സിറ്റി മാനേജർ എം. ഹബീബ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ഐവി എന്നിവർ പ്രസംഗിച്ചു.
സർക്കാർ നിർദേശാനുസരണം ഏതെങ്കിലും ഒരു ജംഗ്ഷൻ തെരഞ്ഞെടുത്ത് ആ പ്രദേശം മാലിന്യമുക്തമാക്കുക എന്നതാണ് ഹരിത ടൗൺ പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി നന്ദാവനം ജംഗ്ഷൻ പൂർണമായി ശുചീകരിക്കുകയും സൗന്ദര്യവത്കരണം നടത്തുകയും ചെയ്യും.