ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന് എടത്വ പള്ളിയില്‍ സ്വീകരണം നല്കി
1467165
Thursday, November 7, 2024 5:03 AM IST
എടത്വ: ചങ്ങനാശേരി അതിരുപത മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയി ലിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
ഫൊറോന പള്ളിയുടെ കീഴിലെ കുരിശുപള്ളികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഇടവക ജനങ്ങളുടെയും പാരീഷ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. എടത്വ ജംഗ്ഷനില്‍നിന്നു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കതിനാവെടികളുടെയും അകമ്പടിയോടെ പ്രദക്ഷിണമായാണ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയലിനെ പള്ളിയുടെ പ്രധാന കവാടത്തിലേക്കാനയിച്ചത്.
പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന ആര്‍ച്ച്ബിഷപ്പിനെ പ്രധാന വാതിലില്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനും അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി ഏത്തക്കാടും ഇടവകയിലേയും കുരിശുപള്ളികളിലേയും വൈദികരും കൈക്കാരന്മാരും സ്ഥാപന മേധാവികളും സിസ്റ്റേഴ്സും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പള്ളിക്കുള്ളില്‍ പ്രവേശിച്ച ആര്‍ച്ച്ബിഷപ് പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം സന്ദേശവും ആശീര്‍വാദവും നല്കി ഇടവക ജനത്തിനു നന്ദിയും പറഞ്ഞാണ് മടങ്ങിയത്.
ഫാ. തോമസ് കരേക്കാട്, ഫാ. അനീഷ് കമിച്ചേരി, ഫാ. ഏലിയാസ് കരിക്കണ്ടതില്, ഫാ. ബ്രിന്റോ മനയത്ത്, ഫാ. ജോയിസ് കമിച്ചേരി, ഫാ. ടിജോ മതിലകത്തുകുഴി, ഫാ. ജോര്‍ജിന് വെളിയാത്ത്, കൈക്കാരന്മാരായ ജെയിംസ്കുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ. ഫ്രാന്‍സിസ് കണ്ടത്തിപ്പറമ്പില്‍ പത്തില്‍,
ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, സെക്രട്ടറി ആന്‍സി ജോസഫ് മുണ്ടകത്തില്‍, ബിനോയ് മാത്യു ഒലക്കപ്പാടില്‍, സിബിച്ചന് കോനാട്ട്, രേഷ്മ ജോണ്സണ് കൈപ്പടാശേരി എന്നിവര്‍ നേതൃത്വം നല്കി.