അ​മ്പ​ല​പ്പു​ഴ: നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി അ​രു​ൺകു​മാ​ർ ന​മ്പൂ​തി​രിക്ക് ​അ​യ്യ​പ്പ​ന്‍റെ മാ​തൃ​സ്ഥാ​ന​മാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ അ​മ്പ​ല​പ്പു​ഴ യോ​ഗം പേ​ട്ടസം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​ടി​ഞ്ഞാ​റെ ആ​ന​ക്കൊ​ട്ടി​ലി​ൽ അ​മ്പ​ല​പ്പു​ഴ ബ്രാ​ഹ്മ​ണസ​മൂ​ഹം ഭാ​ര​വാ​ഹി​ക​ൾ പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ച് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. ക്ഷേ​ത്ര ദ​ർ​ശ​നശേ​ഷം നാ​ട​കശാ​ല​യി​ൽ രാ​വി​ലെ 10.30ന് ​ക്ഷേ​ത്രം ത​ന്ത്രി പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹപ്പെ​രി​യോ​ൻ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണപി​ള്ള പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ആ​ദ​രി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡം​ഗം സു​ഷ​മ രാ​ജീ​വ്, ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത, ദേ​വ​സ്വം അ​സി​. ക​മ്മീ​ഷ​ണ​ർ വി​മ​ൽകു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ജ​യ​ല​ക്ഷ​മി, കോ​യ്മ​സ്ഥാ​നി ശ്രീ​കു​മാ​ർ വ​ലി​യമ​ഠം, ടി.​കെ.​ ഹ​രി​കു​മാ​ർ താ​മ​ത്ത്, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, സ​ജു പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.