ഹ​രി​പ്പാ​ട്: 1924ൽ ​സ്ഥാ​പി​ത​മാ​യ മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷ​ം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​മാ​യ അ​ക്ഷ​ര സു​കൃ​തം 2024ന്‍റെ ​ഭാ​ഗ​മാ​യി സ്കൂ​ൾ പി​ടി​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ഗു​രു​സാ​ദ​രം 2024 എട്ടിന് ​രാ​വി​ലെ 10ന് ​ന​ട​ക്കും.

സ്കൂ​ളി​ലെ​യും സ്കൂ​ൾ ന​ഴ്സ​റി വി​ഭാ​ഗ​മാ​യ മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ​വി​ദ്യാ​പീ​ഠ​ത്തി​ലെ​യും മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കു​ം. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ നാ​ഗ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.

വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ജീ​വ് ആ​ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ബി പ്ര​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്കൂ​ൾ പിടി​എ പ്രസിഡന്‍റ് സി. ​പ്ര​കാ​ശ്, പ്ര​ഥ​മാ​ധ്യാ​പി​ക കെ.​എ​സ്. ബി​ന്ദു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​നു സ​രി​ഗ.​എം, ആ​ർ. ക​വി​താ​ദേ​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.