കൊല്ലം-എറണാകുളം മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം
1466964
Wednesday, November 6, 2024 5:17 AM IST
മാവേലിക്കര: മാവേലിക്കര-കോട്ടയം വഴി കടന്നുപോകുന്ന കൊല്ലം-എറണാകുളം മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്നും അടിയന്തര നടപടി വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
കോച്ചുകളുടെ എണ്ണം 12ൽ നിന്ന് എട്ടായി കുറച്ചത് ട്രെയിൻ യാത്രക്കാർക്ക് വലിയ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. വലിയ തിരക്കിൽ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ ട്രെയിനിൽ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.
യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നാലു കോച്ചുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിക്ക് കത്തു നൽകി.