ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണം
1466961
Wednesday, November 6, 2024 5:15 AM IST
മങ്കൊമ്പ്: എസി റോഡിലെ പള്ളിക്കൂട്ടുമ്മ ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് നിർമിക്കണമെന്ന് ജനശ്രീ സംഘം പുളിങ്കുന്ന് ഏഴാം വാർഡ് മൂന്നാം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
റോഡ് നവീകരണ ജോലികൾ ആരംഭിക്കുമ്പോൾ ഇവിടെയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയിരുന്നു. നിലവിൽ പുളിങ്കുന്നിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമെത്തുന്ന യാത്രക്കാർ വെയിലും മഴയുമേറ്റ് റോഡിൽ നിൽക്കേണ്ട അവസ്ഥയാണ്.
അപകടസാധ്യത ഏറെയുള്ള പ്രദേശമായതിനാൽ യാത്രക്കാർ ഏറെ ഭയത്തോടെയാണ് റോഡിൽ ബസ് കാത്തുനിൽക്കുന്നത്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് അടിയന്തരമായി ജംഗ്ഷനിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ടോജോ മാത്യു അധ്യക്ഷത വഹിച്ചു. ലാലപ്പൻ ചക്കുപുരയ്ക്കൽ, വി.ജെ. ചെറിയാൻ, ടോംസ് വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.