വാരനാട് സംഘര്‍ഷം: മൂന്നു പേര് അറസ്റ്റില്‍
1466956
Wednesday, November 6, 2024 5:15 AM IST
ചേര്‍ത്തല: വാരനാട് നടന്ന സംഘര്‍ഷത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി. തിങ്കളാഴ്ച വീടുകയറി നടന്ന അക്രമത്തില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കും ആക്രമിക്കാന്‍ എത്തിയ സംഘത്തിലെ 17കാരനുള്‍പ്പെടെ രണ്ടുപേര്‍ക്കും വെട്ടേറ്റിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ടവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. വാരനാട് മഞ്ചാടിക്കരി രാംരാജ് (19), വാരനാട് കാക്കരവെളി ഗോകുല്‍ (22), ചേര്‍ത്തല സ്വദേശിയായ 17 കാരൻ എന്നിവരാണു പിടിയിലായത്. ഇതില്‍ രണ്ടു പേര് അക്രമി സംഘത്തിലുള്ളവരും ഒരാള്‍ വാഹനം ഒരുക്കി നല്‍കിയയാളുമാണ്. നിലവില്‍ അക്രമിസംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
സംഭവത്തില്‍ വീടുകയറി അക്രമിച്ചതിനും വധശ്രമത്തിനും അഞ്ചുപേര്‍ക്കെതിരെയും വീട്ടില്‍ മുറിയില്‍ പൂട്ടിയിട്ട് അക്രമികളെ മര്‍ദിച്ചതിനു വീട്ടുകാരായ സഹോദരങ്ങള്‍ക്കെതിരെയും വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡ് വാരനാട് പിഷാരത്ത് വിട്ടില്‍ അക്രമം നടന്നത്.
സംഭവത്തില്‍ ആനന്ദവല്ലി (65), മക്കളായ സുധീരാജ് (42), ആനന്ദരാജ് (40), അജയ് രാജ് (36)എന്നിവര്‍ക്കാണു പരിക്കേറ്റത്. ആക്രമിക്കാന്‍ എത്തിയ ചെങ്ങണ്ട പുതുവല്‍ നികര്‍ത്ത് അഭിമന്യു(23)വിനും ചെങ്ങണ്ട സ്വദേശിയായ 17കാരനുമാണ് പിരക്കേറ്റത്. പരിക്കേറ്റ 17കാരന് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ചേര്‍ത്തല ഇന്‍സ്പക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.