നൈപുണ്യയിൽ ക്രിസ്മസ് കേക്ക് ഫ്രൂട്ട്സ് മിക്സിംഗ്
1465886
Saturday, November 2, 2024 5:30 AM IST
ചേര്‍ത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസിനെ വരവേൽക്കുന്നതിനു മുന്നോടിയായി ക്രിസ്മസ് കേക്ക് ഫ്രൂട്ട് മിക്സിംഗ് സെറിമണി നടത്തി. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേര്‍ളി ഭാർഗവൻ, വാർഡ് മെംബർ ഷീജ സന്തോഷ്, മുട്ടം ഫൊറോനാ വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി,
ചേർത്തല നൈപുണ്യ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചാക്കോ കിലുക്കൻ, പ്രിൻസിപ്പല്‍ ഡോ. ബിജി പി. തോമസ്, വൈസ് പ്രിൻസിപ്പല്‍ പുഷ്പാ ജോൺ, ഫിനാൻസ് മാനേജർ ലിജി ജോസഫ്, എച്ച്ഒഡി ആര്. ഹരികൃഷ്ണൻ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.