അന്പല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രിതെ​ളി​യു​ം. ഇന്നും 4, 5, 6 തീ​യ​തി​ക​ളി​ലാ​യി അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തെ​ന്ന് അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ശോ​ഭാ ബാ​ല​ൻ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​മാ ദേ​വി, എ​ച്ച്.​എം.​ ഫോ​റം ക​ൺ​വീ​ന​ർ രാ​ധാ​കൃ​ഷ്ണ പൈ, ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​നീ​ഷ്യ.​കെ.​എ​ച്ച്,

വി​എ​ച്ച്എ​സ് ഇ ​പ്രി​ൻ​സി​പ്പ​ൽ മേ​രി ഷീ​ബ, പ്ര​ഥ​മാ​ധ്യാ​പി​ക ഫാ​ൻ​സി .വി, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​പ​ർ​ണാ സു​രേ​ഷ്, കെ.​ക​വി​ത, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജി.​ജ​യ​ൻ, ര​തീ​ഷ് കു​മാ​ർ, വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഉ​പ​ജി​ല്ല​യി​ലെ 59 വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നാ​യി 2500 ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ 245 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കും.

ശ​നി​യാ​ഴ്ച 2.30ന് ​എ​ച്ച്.​ സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശോ​ഭാ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര താ​രം മ​ഹാ​ദേ​വ​ൻ മു​ഖ്യാ​തി​ഥി​യാ​കും. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ഗാ​യ​ത്രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

6ന് ​വൈ​കി​ട്ട് 4ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. ​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ബാ രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പ​വി​ഴകു​മാ​രി.​ എ​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.