ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് പരിക്ക്
1465883
Saturday, November 2, 2024 5:30 AM IST
എടത്വ: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ തലവടി നടുവിലേമുറി ഗുരുദേവ ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം.
എതിര്‍ദിശയില്‍നിന്ന് വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്വ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.