എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഫോണ്‍ തകരാറിലായിട്ട് മൂന്നു മാസം
1465882
Saturday, November 2, 2024 5:30 AM IST
എടത്വ: എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഫോണ്‍ തകരാറിലായിട്ട് മൂന്നുമാസം. തകരാർ പരിഹരിക്കാന്‍ കഴിയാതെ എടത്വ ബിഎസ്എന്‍എല്‍ ഓഫീസും. ഡിപ്പോയിലേക്ക് ബസ് സമയം തിരക്കി യാത്രക്കാര്‍ വിളിച്ചാല്‍ ലാന്‍ഡ് ഫോണ്‍ റിംഗ് ശബ്ദം നിര്‍ത്താതെ തുടരുമെന്നല്ലാതെ ഫലമില്ല. ലാന്ഫോണിന്റെയും കേബിളിന്റെയും തകരാറു മൂലമാണ് ഫോണ്‍ ശബ്ദിക്കാത്തതെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ ഫോണിനോ കേബിളിനോ തകരാറ് സംഭവിച്ചാല്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഫോണ്‍ മാറ്റി നല്‍കിയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇത്തരം നടപടി സ്വീകരിക്കാറില്ല. ഇതുമൂലം സ്വകാര്യ ഫോണ്‍ കമ്പനികളെ ആശ്രയിക്കുകയാണ് ഉപഭോക്താക്കള്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും കൃത്യമായ ഫോണിന്റെയോ നെറ്റിന്റെയോ തകരാർ പരിഹരിക്കാന്‍ കഴിയാത്ത എടത്വ ബിഎസ്എന്‍എല്‍ ഓഫീസ് നോക്കുകുത്തിയായി മാറിയെന്ന് ആക്ഷേപമുണ്ട്.