ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ചരമവാര്‍ഷികത്തില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍
1465879
Saturday, November 2, 2024 5:30 AM IST
എടത്വ: കേരള അസീസി ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 116-ാം ചരമവാര്‍ഷികദിനാചരണവും കബറിടത്തിലേക്കുള്ള തീര്‍ഥാടന പദയാത്രയും നടന്നു.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍നിന്ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയിലേക്ക് നടന്ന കാല്‍നട പദയാത്രയില്‍ ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം, ഇരിങ്ങാലക്കുട, തൃശൃര്‍, എറണാകുളം- അങ്കമാലി, ഇടുക്കി, തലശേരി, പാലക്കാട്, കോഴിക്കോട് എന്നീ രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിന് ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളും തീര്‍ഥാടകരുമാണ് പ്രാര്‍ഥനാപൂര്‍വം പങ്കുചേര്‍ന്നത്.
പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ജീവിതയാത്ര വിശദീകരിക്കുന്ന ടാബ്ലോ പ്രദര്‍ശനങ്ങളും പദയാത്രയില്‍ അണിനിരന്നു. കുര്‍ബാനയ്ക്കും കബറിടത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്കും മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു.
വൈസ് പോസ്റ്റുലേറ്റര്‍ ഫാ. അനീഷ് കുടിലില്‍, എടത്വ റീജിയന് വൈസ് മിനിസ്റ്റര്‍ ഫാ. മൈക്കിള്‍ പാറൂശേരില്, സീറോ മലബാര്‍ ഏരിയ സ്പിരിച്വല്‍ അസിസ്റ്റന്റ് ഫാ. ആന്റണി വെച്ചൂര്‍, പാലാ രൂപതാ സ്പിരിച്വല്‍ അസിസ്റ്റന്റ് ഫാ. തോമസ്കുട്ടി വെട്ടിക്കല്‍, അസി. വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ബ്രിന്റോ മനയത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് നേര്‍ച്ചഭക്ഷണ വിതരണവും നടന്നു. പദയാത്ര എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
റീജിയന് വൈസ് മിനിസ്റ്റര്‍ തോമസ് കാട്ടുങ്കല്‍, അലക്സ് വലിയപറമ്പില്‍, റീജിയന് മിനിസ്റ്റര്മാരായ പ്രമോദ് പി. ജോസഫ്, രാജു പാലത്തിങ്കല്‍ എന്നിവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി.
സാബു കരിക്കംപള്ളി, ജയിംസ്കുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ. ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്‍ പത്തില്‍, ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.