കൊക്കോവില വീണ്ടും ഉയരുന്നു
1465697
Friday, November 1, 2024 7:28 AM IST
അടിമാലി: ഉത്പാദനം കുറഞ്ഞതോടെ കൊക്കോ വില വീണ്ടും ഉയരുന്നു. ശക്തമായ മഴയില്‍ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി പൂക്കള്‍ കൊഴിഞ്ഞത് ഉത്പാദനത്തില്‍ കുറവു വരുത്തിയതായി കര്‍ഷകര്‍ പറയുന്നു. കൊക്കോ ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ് ചെറുകിട ചോക്ലേറ്റ് വ്യവസായികള്‍ നേരത്തേ സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് കൊക്കോ കിലോ വില ആയിരം കടന്നിരുന്നു. പിന്നീടത് ക്രമേണ കുറഞ്ഞ് അഞ്ഞൂറിലും താഴെ എത്തി. വിപണിയിലേക്ക് ഉത്പന്നം എത്തുന്നതില്‍ വലിയ കുറവ് വന്നതോടെയാണ് വില ഉയര്‍ന്നു തുടങ്ങിയത്.
മുമ്പ് കര്‍ഷകര്‍ കൂടുതലായി കൊക്കോ പരിപ്പ് പച്ചയ്ക്ക് നല്‍കുമായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ കര്‍ഷകര്‍ കൂടുതലായി കൊക്കോ പരിപ്പ് ഉണക്കിയാണ് നല്‍കിയത്.