കാൽവരിമൗണ്ട് ഹരിത ടൂറിസം: പ്രഖ്യാപനം ഇന്ന്
1465695
Friday, November 1, 2024 7:28 AM IST
ഇടുക്കി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ കന്പിളിക്കണ്ടത്ത് നിർവഹിക്കും. കൊന്നത്തടി പഞ്ചായത്തിലെ 52 അങ്കണവാടികൾ, സ്കൂളുകൾ, അയൽക്കൂട്ടങ്ങൾ, പൊതു സ്ഥാപനങ്ങൾ, കന്പിളിക്കണ്ടം, പാറത്തോട് ടൗണുകൾ, എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കൽ, രണ്ട് വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, മെറ്റീരിയൽ കളക്ഷൻ സെന്റർ തറക്കല്ലിടൽ എന്നിവയും ഇതോടൊപ്പം നടക്കും.
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് 68 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. ഇടുക്കിയിൽ കാൽവരി മൗണ്ടാണ് തെരഞ്ഞെടുത്തത്. ഡീൻ കുര്യക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു എന്നിവർ പ്രസംഗിക്കും.