ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
1465653
Friday, November 1, 2024 6:32 AM IST
മങ്കൊമ്പ്: കോൺഗ്രസ് രാമങ്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല: മുൻപ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോൺഗ്രസ് വിവിധ മണ്ഡലം കമ്മിറ്റികളുടെയും വാർഡ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും അന്നദാനവും സംഘടിപ്പിച്ചു. ചേർത്തല ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി നിർവഹിച്ചു. നേതാക്കളായ ഐസക്ക് മാടവന, ജയലക്ഷ്മി അനിൽകുമാർ, ആർ.ശശിധരൻ, സി.ഡി. ശങ്കർ, എസ്. കൃഷ്ണകുമാർ, സി.വി. തോമസ്, പി. ഉണ്ണികൃഷ്ണൻ, കെ.കെ വരദൻ, കെ.എസ്. അഷറഫ്, ദേവരാജൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി മൂലംകുന്നം അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ മുഖ്യപ്രഭാഷണം നടത്തി, മാത്തുക്കുട്ടി കഞ്ഞിക്കര, ആന്റണി സ്രാമ്പിക്കൽ, ജോഷി കറുകയിൽ, ആശാ ജോസഫ്, സോളി ആന്റണി, ദിവിൻ ദിനേശ്, ഡെന്നി പനക്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എടത്വ: കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വദിനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 149-ാം ജന്മ വാര്‍ഷിക ദിനവും ആചരിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം വി.കെ. സേവ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അല്‍ഫോന്‍സ് ആന്റണി അധ്യക്ഷത വഹിച്ചു.
ചന്പക്കുളം: മഹിളാ കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു.
മുട്ടാർ: കോണ്‍ഗ്രസ്സ് മുട്ടാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും പുഷ്പാര്‍ച്ചനയും വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബ്ലസ്റ്റന് തോമസ് ഉദ്ഘാടനം ചെയ്തു.