പി.ഡി. ലൂക്കിനെ അനുസ്മരിച്ചു
1460850
Monday, October 14, 2024 2:44 AM IST
മങ്കൊമ്പ്: നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കാണാത്ത നേതാവായിരുന്നു പി.ഡി. ലൂക്കെന്ന് മുൻ മന്ത്രി ജി.സുധാകരൻ. പി.ഡി. ലൂക്കിന്റെ 20-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ പ്രസിഡന്റ് ബാബു പാറക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മികച്ച പൊതുപ്രവർത്തകനുള്ള പി.ഡി. ലൂക്ക് ഫൗണ്ടേഷൻ പുരസ്കാരം ജി.സുധാകരൻ ജോസഫ്.എം.പുതുശേരിക്കു സമ്മാനിച്ചു.