ചിറ്റൂർ കോളനി ഇനി കാർത്ത്യായനി അമ്മ നഗർ
1460693
Saturday, October 12, 2024 3:14 AM IST
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനി ഇനി മുതൽ കാർത്ത്യായനി അമ്മ നഗർ. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കോളനികളുടെയും ഊരുകൂട്ടങ്ങളുടെയും പേരുകൾ പുനർനാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടം ചിറ്റൂർ ലക്ഷം വീട് കോളനിക്ക് കാർത്തികപ്പള്ളി തഹസിൽദാർ പി.എ. സജീവ് കാർത്ത്യായനി അമ്മ നഗർ എന്നു പേര് പ്രഖ്യാപിച്ചു.
നാരീ പുരസ്കാര ജേതാവ് അക്ഷരമുത്തശി കാർത്ത്യായനി അമ്മയുടെ ഒന്നാം ചരമവാർഷികദിനത്തിൽ നടന്ന ചടങ്ങിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി. ഒലീന അനുസ്മരണ പ്രഭാഷണം നടത്തി.
സ്ഥിരംസമിതി അധ്യക്ഷരായ കെ. വിശ്വപ്രസാദ്, എസ്. വിജയകുമാരി, പഞ്ചായത്തംഗങ്ങളായ വി. സനിൽകുമാർ, ഐ. തമ്പി എന്നിവർ പ്രസംഗിച്ചു.