കാർഷിക വായ്പ: എസ്ബിഐയുടെ തീരുമാനം അംഗീകരിക്കാൻ കഴിയാത്തതെന്ന്
1459907
Wednesday, October 9, 2024 6:41 AM IST
കുട്ടനാട്: സ്വർണപ്പണയത്തിൻമേൽ കർഷകർക്ക് നാലു ശതമാനം പലിശ നിരക്കിൽ കാർഷിക വായ്പ ഒരു വർഷത്തിനുള്ളിൽ പലിശ മാത്രം അടച്ചു കാർഷിക വായ്പ പുതുക്കാനുള്ള തിരുമാനം അട്ടിമറിച്ച് മുതലും പലിശയും ഉൾപ്പെടെ അടച്ചാൽ മാത്രമേ വായ്പ പുതുക്കാൻ കഴിയുകയുള്ളൂ എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് രാഷ്ടിയ കിസാൻ മഹാ സംഘ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 12 വർഷമായി കർഷകർക്ക് നൽകി വന്നിരുന്ന ഈ ആനുകൂല്യം ബാങ്ക് അധികൃതർ പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് കളത്തിൽ കാച്ചാംങ്കോടം ഉദ്ഘാടനം ചെയ്തു.
കൺവീനർ ചാക്കപ്പൻ ആന്റണി പഴേയവീട് പള്ളത്തുശേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ നൈനാൻ തോമസ് മുളപ്പാംമടം, ജോസി കുര്യൻ പുതുമന, സണ്ണിച്ചൻ കണ്ടത്തിപ്പറമ്പ്, ജോണിച്ചൻ മണലി, ജിമ്മിച്ചൻ നടുച്ചിറ, സണ്ണിച്ചൻ കക്കാട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.