തു​റ​വൂ​ർ: ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി ര​ശ്മി (39) ആ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പ്ര​മോ​ദ് (41), മ​ക​ൻ ആ​രോ​ൺ (15) എ​ന്നി​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​നെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൂ​ന്നു പേ​രെ​യും പു​റ​ത്തെടു​ത്ത​ത്.