മെമു സ്പെഷൽ ട്രെയിനിന് ഓച്ചിറയിൽ സ്റ്റോപ്പ്
1459633
Tuesday, October 8, 2024 6:15 AM IST
കായംകുളം: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷൽ മെമു സർവീസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. നേരത്തെ പ്രഖ്യാപിച്ച സ്റ്റേഷനുകളുടെ കൂട്ടത്തിൽ ഓച്ചിറയില്ലായിരുന്നു.
കൊല്ലം-എറണാകുളം സ്പെഷൽ മെമുവിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിലെ ശക്തമായ പ്രതിഷേധം കേന്ദ്ര റെയിൽവേ മന്ത്രിയോട് കെ.സി. വേണുഗോപാൽ എംപി രേഖപ്പെടുത്തിയിരുന്നു. അതിനെ തുടർന്നാണ് ഇന്നുമുതൽ ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഫോണിലൂടെ എംപിയെ അറിയിച്ചത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം സർവീസ് നടത്തും.