ജനാധിപത്യത്തില്‍ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കരുത്: കേരള കോണ്‍ഗ്രസ്
1459413
Monday, October 7, 2024 4:14 AM IST
മുട്ടാര്‍: 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസില്‍നിന്നു മത്സരിച്ച് യുഡിഎഫ് വോട്ടുവാങ്ങി വിജയിച്ച ശേഷം എല്‍ഡിഎഫില്‍ പോയ ബോബന് ജോസിന്റെയും ലിനി ജോളിയുടെയും നടപടികള്‍ ജനാധിപത്യത്തില്‍ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് കേരള കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. രണ്ടു പേരെയും അയോഗ്യരാക്കിയ ഇലക്ഷന് കമ്മീഷന്റെ നടപടി കേരള കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു.
2020 ല്‍ പാര്‍ട്ടി നേതാക്കന്മാര് ഒരുമിച്ചു ചര്‍ച്ച ചെയ്തു കേരള കോണ്‍ഗ്രസിനു രണ്ടു വര്‍ഷം പ്രസിഡന്റുസ്ഥാനവും അടുത്ത മൂന്നുവര്‍ഷം വൈസ് പ്രസിഡന്റുസ്ഥാനവും ലഭിച്ചപ്പോള്‍ രണ്ടാം വര്‍ഷം ലിനി ജോളിക്കു പ്രസിഡന്റ് സ്ഥാനവും അവസാന മൂന്നുവര്‍ഷം ബോബന് ജോസിനു വൈസ് പ്രസിഡന്റു സ്ഥാനവും സമ്മതിച്ച് ജില്ലാ പ്രസിഡന്റിന്റെ പക്കല്‍നിന്നു വിപ്പും വാങ്ങിയ ശേഷം പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ പ്രസിഡന്റു സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തത് രാഷ്ട്രീയ വഞ്ചനയാണ്.
ഇതിനെതിരേ കേരള കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റി കേസിനു പോയി അനുകൂലവിധി സമ്പാതിക്കുകയും ചെയ്തു. ഇതിന്റെ സന്തോഷസൂചകമായി നടത്തിയ പ്രകടനം കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസ് കുട്ടിമാത്യു ചീരം വേലില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍ പറമ്പില്‍, ഗ്രാമപഞ്ചായത്ത് അംഗം ഡോളി സ്ക്കറിയ ചീരം വേലില്‍, സ്റ്റീഫന്സി ജോസഫ് ചിറയില്‍ പറമ്പില്‍, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, മാത്തുകുട്ടി ജോസഫ് പൂയപ്പിള്ളി, ലൗലേഷ് വിജയന് ചാച്ചപ്പന് മാവേലി തുരുത്തേല്‍,
ജോസഫ് തോമസ് ശ്രാമ്പിക്കല്‍ ബിന്‍സി ഷാബു മുട്ടുംപ്പുറം മോന്‍സി ദേവസ്യാ ചീരംവേലില്‍, എം.പി ആന്റണി മുണ്ടയ്ക്കന്, ബേബിച്ചന് പുളിക്കിക്കളം, ജോര്‍ജ് തോമസ് മണലില്‍, ബാബു പാക്കള്ളില്‍, സി.വി. ജോസഫ് ചീരംവേലില്‍, ഷാബു മുട്ടുംപ്പുറം എന്നിവര്‍ പ്രസംഗിച്ചു.