ലോക വയോജനദിനം ആചരിച്ചു
1458406
Wednesday, October 2, 2024 7:23 AM IST
മാവേലിക്കര: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മാവേലിക്കര ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക വയോജനദിനം ആചരിച്ചു. പ്രഫ. ഡോ. മറിയാമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് കെ.പി. വിദ്യാധരന് ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. സുകുമാരന്‍, സുമ ഏബ്രഹാം, പി.ജി. രമയമ്മ, പത്മാകരന് എന്നിവര്‍ പ്രസംഗിച്ചു.
മാവേലിക്കര: കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മാവേലിക്കര ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വയോജന ദിനം ആചരിച്ചു. കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഷറീഫ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കോശി ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രസന്നന്‍പിള്ള, ശശിധരപ്പണിക്കര്‍, രവീന്ദ്രനാഥ്, ലളിത രവീന്ദ്രനാഥ്, ജനാര്ദനന് നായര്‍, രമേശ് കുമാര്‍, സി.കെ. കുമാരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കെ. ചന്ദ്രശേഖരന് നായര്‍ പണപ്പുരയില്‍, ടി.വി. ശിവന്‍കുട്ടി പേരാത്തേരില്‍, സാറാമ്മ ചാക്കോ തൂമ്പുങ്കല്‍, ആര്. രുഗ്മിണിയമ്മ ഇടശേരിയത്ത് എന്നിവരെ ആദരിച്ചു.
ആലപ്പുഴ: മങ്കൊമ്പ് കെഎസ്എസ്പിയു ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനാഘോഷം കെഎസ്എസ്പിയു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പെന്‍ഷന്‍കാരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ.ജി. ലളിതാഭായി അമ്മ, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അഗസ്റ്റിന് ജോസ്, പി.സി. ജേക്കബ്, പി.ടി. ജോസഫ്, കെ.ഒ. തോമസ്, കെ. ഉത്തമന്, പി.വി. നാരായണ മേനോന് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ഭാര്ഗവാന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. അരവിന്ദന് സ്വാഗതവും ബ്ലോക്ക് ട്രഷറര്‍ ടി.എസ്. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.