മണിപ്പുര്‍ സംഘര്‍ഷം: ഉത്കണ്ഠ രേഖപ്പെടുത്തി
1458402
Wednesday, October 2, 2024 7:23 AM IST
ആലപ്പുഴ: മണിപ്പൂര്‍ സംഘര്‍ഷം അണയാതെ തുടരുന്നതില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. നാളിതുവരെ കലാപത്തില്‍ ഇരുന്നൂറ്റി ഇരുപതിലേറെ പേര് കൊല്ലപ്പെടുകയും 11,000ത്തില്‍ ഏറേ വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. 360 ല്‍ ഏറേ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി. അക്രമങ്ങള്‍ തുടരുന്നതില്‍ വലിയ ഉത്കണ്ഠ ഉണ്ടെന്ന് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടി.
കലാപത്തില്‍ കത്തിച്ചുകളഞ്ഞ ദേവാലയങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങളും സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. രഞ്ജിത്ത് മടത്തിറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് കുരിശിങ്കല്‍ അധ്യക്ഷനായി. ടോമി ഈപ്പന്, ജോസഫ് സി. മറ്റം, ടോമി മലയില്‍, ജോണ്‍ വി. ജോര്‍ജ്, ജേക്കബ് അറയ്ക്കല്‍, ഐവാന്‍ രത്തിനം, ലാലച്ചന്‍ അറയ്ക്കല്‍, പയസ് നെറ്റോ, ജോര്‍ജ് അറയ്ക്കല്‍, ആന്റണി എസ്. കാര്‍ഡ്, പി.ജെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.