ദേശീയ രക്തദാന ദിനം ആചരിച്ചു
1458400
Wednesday, October 2, 2024 7:23 AM IST
ആലപ്പുഴ: പുന്നപ്ര കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ് എന്‍എസ്എസ് യൂണിറ്റിന്റെയും ആലപ്പുഴ ജില്ലാ നിയമസേവന അഥോറിറ്റിയുടെയും സംസ്ഥാന സന്നദ്ധ രക്തദാന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ദേശീയ രക്തദാന പരിപാടികള്‍ ആലപ്പുഴ സബ് ജഡ്ജും ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പൽ ഡോ. റൂബിന് വാര്‍ഗീസ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രക്തധാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. സമിതി അംഗങ്ങളായ കെ.ആര്. സുഗുണാനന്തന്, ജേക്കബ് ജോണ്‍, ടി.എം. കുര്യന്, സ്റ്റാന്‍ലി, കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.