അർത്തുങ്കൽ ബീച്ച് ഫെസ്റ്റ്: സംഘാടകസമിതി രൂപീകരിച്ചു
1458399
Wednesday, October 2, 2024 7:23 AM IST
ചേര്‍ത്തല: അർത്തുങ്കലിന് ആർപ്പും ആരവവുമായി മൂന്നു പകലിരവുകളിലായി താളലയമേളങ്ങളുടെ ആനന്ദത്തിമിർപ്പ് സമ്മാനിക്കുന്ന അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 2K25ന്ുതുടക്കമാകുന്നു. അർത്തുങ്കൽ നസ്രാണി ഭൂഷണ സമാജം ഹാളിൽ നടന്ന നമ്മുടെ അർത്തുങ്കൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികയോഗത്തിൽ ബാബു ആന്റണി ജനറൽ കൺവീനറായ 24 അംഗ അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
ഡിസംബർ 29, 30, 31 തീയതികളിലായി ബീച്ച് ശുചീകരണം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, മെരിറ്റ് വിതരണം, വിവിധ സംഗീത പരിപാടികൾ എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ചേർത്തല തെക്ക് പഞ്ചായത്തംഗം മേരി ഗ്രെയ്സ് അധ്യക്ഷത വഹിച്ചു. ഗിരീഷ് മഠത്തിൽ, മെൽവിൻ ജോസഫ്, ലൂസി കോര, ബിജു പീറ്റർ, ജോസ് കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.