തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാര്‍
1457937
Tuesday, October 1, 2024 4:26 AM IST
എടത്വ: പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതിൽ പ്രതിഷേധിച്ച് പോച്ച അല്‍ഫോന്‍സാപുരം സെന്റ് അല്‍ഫോന്‍സാ സഹൃദയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് സഞ്ചാരയോഗ്യമാക്കി. എടത്വ മരിയാപുരം കമ്പനി പീടിക ജംഗ്ഷന് മുതല്‍ പോച്ച എംപി പാലം വരെയുള്ള ഒരു കിലോമീറ്റര്‍ റോഡാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ 30 ഓളം പ്രവര്‍ത്തകരാണ് റോഡ് നിര്‍മാണത്തില്‍ പങ്കാളികളായത്.
തകര്‍ന്ന റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് നിരവധി തവണ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്. രാജു പുന്നപ്ര, വിനോദ് മുണ്ടകത്തില്‍, ഷാജി പുന്നപ്ര, ജോമോന് മുണ്ടുചിറ, സുരേഷ് പതിമൂന്നില്‍ചിറ തുടങ്ങിയവര്‍ നിര്‍മാണത്തിന് നേതൃത്വം നല്കി.