വിത്ത് സബ്സിഡി നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: യുഡിഎഫ്
1457936
Tuesday, October 1, 2024 4:26 AM IST
ആലപ്പുഴ: കര്‍ഷകര്‍ക്ക് വിത്ത് സബ്സിഡി നല്കാന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ സീസണിലെ വിത്തിന്റെയും കക്കയുടെയും പോലും സബ്സിഡി തുക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ജോസഫ് ചേക്കോടനും കണ്‍വീനര്‍ തങ്കച്ചന് വാഴച്ചിറയും ആവശ്യപ്പെട്ടു.
നെല്ലുവില നല്‍കാനുണ്ടാകുന്ന അതേ താമസമാണ് വിത്തിന്റെ സബ്സിഡി കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പുഞ്ചപ്പാടങ്ങള്‍ കൃഷിക്ക് തയാറെടുപ്പ് ആരംഭിച്ചിട്ടും കഴിഞ്ഞ സീസണിലെ സബ്സിഡി തുകകള്‍ നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇരുവരും കുറ്റപ്പെടുത്തി. വിത്ത് സബ്സിഡി ലഭിക്കാത്തതു മൂലം നല്ല ഇനം വിത്തുകള്‍ ശേഖരിക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കക്കയുടെ സബ്സിഡിയുടെ കാര്യത്തിലും ഇതേഅവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.