കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ
1457935
Tuesday, October 1, 2024 4:26 AM IST
ഹരിപ്പാട്: ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പ്രതി പിടിയിൽ. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ സൗത്ത് ഡൽഹി ശ്രീനിവാസപുരി തൈമുർ സ്വദേശി മുഹമ്മദ് ബാബു(31)വിനെയാണ് തൃക്കുന്നപ്പുഴ പോലീസ് കായംകുളം കുട്ടുംവാതുക്കൽ പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്. സെപ്റ്റംബർ 11ന് പകൽ 11ന് ആയിരുന്നു സംഭവം.
ആക്രി ശേഖരിക്കുന്നതിന്റെ മറവിൽ ക്ഷേത്രത്തിലെത്തിയ പ്രതി ഉപദേവതാ ക്ഷേത്രങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. എസ്എച്ച്ഒ ഷാജിമോൻ.ബി, എസ്ഐ അജിത് കുമാർ.കെ സിപിഒമാരായ പ്രജു, സജീഷ്, ശരത്, അക്ഷയ് കുമാർ, ഇക്ബാൽ, വിശാഖ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.