നീരേറ്റുപുറം പമ്പ ജലമേളയില്‍ വിജയികളായി മേല്പാടം ചുണ്ടന്
1457933
Tuesday, October 1, 2024 4:26 AM IST
ആലപ്പുഴ: നീരേറ്റുപുറത്ത് നടന്ന 66-ാമത് കെ.സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലമേളയില്‍ സണ്ണി മേല്പാടം ക്യാപ്റ്റനായി അമിച്ചകരി ബോട്ട് ക്ലബ് തുഴഞ്ഞ മേല്പാടം ചുണ്ടന് വിജയികളായി. ആറു ചുണ്ടന് വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. രണ്ടാം സ്ഥാനം നിധിന് എടത്വ ക്യാപ്റ്റനായി കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനും മൂന്നാം സ്ഥാനം ജോസഫ് മുളന്താനം ക്യാപ്റ്റനായി ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായംങ്കരിയും കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ കോട്ടപ്പറമ്പന്‍ ഒന്നാം സ്ഥാനവും പുന്നത്ര വെങ്ങാഴി രണ്ടാം സ്ഥാനവും നേടി.
ഗോവ ഗവര്‍ണര്‍ പി. ശ്രീധരന്‍പിള്ള ഓണ്‍ലൈനായി ജലമേള ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. സിനിമ താരം സോണിയ മല്‍ഹാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡല്‍ഹി പാഞ്ചജന്യം ഭാരതം ചെയര്മാന് ആര്.ആര്. നായര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.