വീടുകയറി ആക്രമിച്ച് തീവച്ചെന്ന കേസില്‍ അച്ഛനെയും മകനെയും വെറുതെവിട്ടു
1457932
Tuesday, October 1, 2024 4:26 AM IST
ചേര്‍ത്തല: വീടുകയറി ആക്രമിച്ച് വീട്ടിലുളളയാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വീടുകത്തിക്കുകയും ചെയ്തെന്നുകാട്ടി കുത്തിയതോട് പോലീസ് എടുത്ത കേസിലെ പ്രതികളെ വെറുതെവിട്ടു.
പ്രതികളായ കുത്തിയതോട് മൂന്നാം വാര്‍ഡില്‍ ആറുചിറവീട്ടില് അജി, മകന് മൃദുല്‍ എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് കെ.കെ. ബാലകൃഷ്ണന് വെറുതെവിട്ട് ഉത്തരവായത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പി. സുധീര്‍, പി.എം. റാഹില, ശ്രീകാന്ത് കെ. ചന്ദ്രന്, വി.കെ. ഗോകുല്‍കൃഷ്ണ എന്നിവര്‍ ഹാജരായി.