വഖഫ് അവകാശവാദം മനുഷ്യാവകാശത്തെ ഹനിക്കുന്നത്: കത്തോലിക്ക കോണ്‍ഗ്രസ്
1457929
Tuesday, October 1, 2024 4:26 AM IST
കുട്ടനാട്: മുനമ്പം നിവാസികള്‍ നിയമപരമായി വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ വഖഫ് അവകാശവാദമുന്നയിക്കുന്നതു നീതി നിഷേധമാണെന്നും മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റം അനുവാദിക്കില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് കുട്ടനാട്ടിലെ വിവിധ ഇടവക യൂണിറ്റുകളുടെ സഹകരണത്തോടെ ചങ്ങനാശേരി ഫൊറോനസമിതി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു. ചീരഞ്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോസഫ് പൂവത്തുശേരി വിഷയാവതരണം നടത്തി.
ചങ്ങനാശേരി അതിരൂപത സെക്രട്ടറി സൈബി അക്കര, ഫൊറോന ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ട്രഷറര്‍ കെ.പി മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ലാലിമ്മ ടോമി, ജെമിനി സുരേഷ്, ഫിലോമിന പി.പി, ടോം നാകത്തില്‍, ജോണ്സണ് പെരുമ്പായി, റോബിന് കഞ്ഞിക്കര എന്നിവര്‍ പ്രസംഗിച്ചു.