മഹിളാ കോൺഗ്രസ് അംഗത്വ പ്രചാരണത്തിനു തുടക്കം
1457927
Tuesday, October 1, 2024 4:26 AM IST
എടത്വ: മഹിളാ കോൺഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് അംഗത്വ ക്യാമ്പയിൻ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസിന് നൽകി ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം ചുമതല വഹിക്കുന്ന ജില്ലാ സെക്രട്ടറി ഷാനി ചാൾസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി റാംസെ ജെ.റ്റി, വി.കെ. സേവ്യർ, ആന്റണി കണ്ണംകുളം, ആൻസി ബിജോയ്, സ്റ്റാർളി ജോസഫ്, ബിന്ദു തോമസ്. എന്നിവർ പ്രസംഗിച്ചു.