ഇലഞ്ഞിമേല്‍ ഗാന്ധിഭവന് സ്മരണിക പ്രകാശനം
1457925
Tuesday, October 1, 2024 4:26 AM IST
ആലപ്പുഴ: ഇലഞ്ഞിമേല്‍ ഗാന്ധിഭവന്റെ പ്രഥമ സ്മരണിക “കാരുണ്യം” പ്രകാശനം ചെയ്തു. ഗാന്ധിഭവന് മാനേജിംഗ് ട്രസ്റ്റി കേരള ശ്രീ പുനലൂര്‍ സോമരാജന്റെ അധ്യക്ഷതയില്‍ മന്ത്രി സജി ചെറിയാന് വികസന സമിതി ചെയര്മാന് മുരളീധരന് തഴക്കരയ്ക്ക് നല്‍കിപ്രകാശനം നിർവഹിച്ചു.
ഡയറക്ടര്‍ ഗംഗാധരന് ശ്രീഗംഗ, ഡോ. ജോഷ്വാ മാര്‍ ഇഗ്നേത്തിയോസ്, പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാര്‍, രക്ഷാധികാരി പ്രഫ. ജനാര്‍ദനക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം മോഹനന് ബുധനൂര്‍, പിആര്‍ഒ കല്ലാര്‍ മദനനര്, വൈസ് ചെയര്മാന് വരദരാജന് നായര്‍, എം.ജി. മനോജ്, ഗാന്ധിഭവന് വെല്‍ഫയര്‍ ഓഫീസര്‍ ബാബു കല്ലൂത്ര, സെക്രട്ടറി ജോജി ചെറിയാന്, എബി കുര്യാക്കോസ്, ഹരിദാസന്‍പിള്ള, ഓര്‍ഫനേജ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെമീര്‍, പി.എസ്. ചന്ദ്രദാസ്, സൂസമ്മ ബെന്നി, വേണു മുളക്കുഴ, പ്രസാദ് പട്ടശേരില്‍, മാനേജര്‍ ജയശ്രീ എന്നിവര്‍പ്രസംഗിച്ചു.