ഗാന്ധിഭവനിൽ ഓണാഘോഷം
1457924
Tuesday, October 1, 2024 4:26 AM IST
ഹരിപ്പാട്: ഓർമക്കൂട്ടായ്മ -77ന്റെ നേതൃത്വത്തിൽ ആയാപറമ്പ് ഗാന്ധിഭവനിൽ ഓണാഘോഷം നടത്തി. ഗാന്ധിഭവനിലെ അച്ഛനമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഓർമക്കൂട്ടായ്മയിലെ അംഗങ്ങൾക്ക് വേറിട്ടൊരനുഭവമായി. 1970-77 കാലഘട്ടത്തിൽ ഹരിപ്പാട് ഗവ.യുപി സ്കൂളിൽ (മലയാളം പള്ളിക്കൂടം) ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒന്നിച്ചു പഠിച്ച ഇരുപതോളം പേരാണ് ഗാന്ധിഭവനിൽ ഒത്തുചേർന്നത്. ഗാന്ധിഭവനിലെ അച്ഛനമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഓർമക്കൂട്ടായ്മയിലെ അംഗങ്ങൾക്കു വേറിട്ടൊരനുഭവമായി.
കൂട്ടായ്മ അംഗങ്ങൾ പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കിട്ടും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും ഓണാഘോഷം ഹൃദ്യമാക്കി.ബിനുകുമാറും (വേണു) ജാനകിയമ്മയും ചേർന്ന്ഭദ്രദീപം കൊളുത്തി. ഓർഗൈ നൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ , ചെയർമാൻ ജി.രവീന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.