ആ​ല​പ്പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേശാ​നു​സ​ര​ണം ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് മെ​ഗാ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തു​ം.

നി​ല​വി​ല്‍ കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​യി​ലി​രി​ക്കു​ന്ന​തും ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ കേ​സു​ക​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, വി​വാ​ഹ സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വാ​യ്പ കു​ടി​ശിക സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ബിഎ​സ്എ​ന്‍എ​ല്‍, സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍, തൊ​ഴി​ല്‍ വ​കു​പ്പ് എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച കേ​സു​ക​ള്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് സ​മ​ര്‍​പ്പി​ച്ച അ​ണ്ട​ര്‍ വാ​ല്യൂ​വേ​ഷ​ന്‍ സം​ബ​ന്ധി​ച്ച കേ​സു​ക​ള്‍, ഏ​തെ​ങ്കി​ലും കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രാ​വു​ന്ന​തും നി​യ​മ​പ്ര​കാ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന​തു​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്നി​വ​യും ലോ​ക്അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

പ​രാ​തി​ക​ള്‍ ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യി​ലും താ​ലൂ​ക്ക് നി​യ​മ സേ​വ​ന ക​മ്മി​റ്റി​യി​ലും നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ സ്വീ​ക​രി​ക്കും. എ​ല്ലാ ക​ക്ഷി​ക​ളും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ര്‍ സി​വി​ല്‍ ജ​ഡ്ജു​മാ​യ പ്ര​മോ​ദ് മു​ര​ളി, പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജും ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ കെ.കെ. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.