ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ മുഖം ഇനിയും മിനുങ്ങാനുണ്ട്
1453924
Tuesday, September 17, 2024 11:28 PM IST
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷൻ മുഖം ഇനിയും മിനുങ്ങാനുണ്ട്. സ്റ്റേഷൻ പരിസരത്ത് ചെടികളും കാടുകളും നിറഞ്ഞുനിൽക്കുകയാണ്. കൊടിക്കുന്നേൽ സുരേഷ് എംപിയുടെ ഇടപെടൽ മൂലം മുഖം മിനുക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇനിയും ധാരാളം മാറ്റം സ്റ്റേഷന് ആവശ്യമാണ്. സ്റ്റേഷനു പരിസരത്തു ലൈറ്റുകളില്ല.
ഇതെല്ലാം യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവനു ഭീഷണിയായി മാറുകയാണ്. നൂറുക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിലെ അവസ്ഥ പരിതാപകരമാണെന്നും യാത്രക്കാർ വ്യക്തമാക്കുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട കൊടിക്കുന്നേൽ സുരേഷ് എംപി റെയിൽവേസ്റ്റേഷൻ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിനു നേതൃത്വം നൽകി.
സാമൂഹ്യവിരുദ്ധരുടെ ആക്രമത്തിനിരയായ ഹാൾട്ട് ഏജന്റ് മഹേഷ് ബാലകൃഷ്ണപിള്ള(42)യെയും എംപി സന്ദർശിച്ചു. സന്ദർശനത്തിൽ യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്തു. സ്റ്റേഷനു സമീപമുള്ള കുറ്റിക്കാടുകളും അടിക്കാടുകളും സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി അടിയന്തരമായി വെട്ടി മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.
മുഖം മിനുക്കൽ
കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ ഇടപെടലിന്റെ ഫലമായി സ്റ്റേഷൻ പരിസരത്തെ കാടുകൾ റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റാൻ ആരംഭിച്ചു. അടുത്തഘട്ടത്തിൽ സ്റ്റേഷനിലും സ്റ്റേഷനിലേക്കുള്ള വഴികളിലും ലൈറ്റുകൾ സ്ഥാപിക്കുന്നതിനോടൊപ്പം സ്റ്റേഷനു മുൻവശം മിനി മാസ്റ്റർ ലൈറ്റും സിസിടിവി കാമറകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം സ്റ്റേഷനിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും ഉടൻതന്നെ നടത്തുമെന്ന് എംപി പറഞ്ഞു. ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ മുപ്പത്തിയാറ് ഏക്കർ സ്ഥലം റെയിൽവേയ്ക്കു പോലും വേണ്ടാത്ത സ്ഥിതിവിശേഷമാണ്. ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ വികസനത്തെ സംബന്ധിച്ച് കൊടിക്കുന്നിൽ ലോകസഭയിൽ ചോദ്യം ഉന്നയിച്ചെങ്കിലും തൊട്ടടുത്ത ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഹാൾട്ട് സ്റ്റേഷൻ എന്ന നിലയിൽ ഇപ്പോഴത്തെ സൗകര്യങ്ങൾ പര്യാപ്തമാണെന്നു റെയിൽവേ മന്ത്രി മറുപടി നല്‍കിയത്.
ശബരിമല തീര്ഥാകര്
ചെങ്ങന്നൂര്‍ സ്റ്റേഷനില്‍നിന്ന് റെയില്‍വേ ലൈന്‍ വഴി അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ളു ചെറിയനാട് സ്റ്റേഷന്. അച്ചന്‍കോവിലാറിന്റെ സാമിപ്യമുള്ളതിനാല്‍ ട്രെയിനുകളില്‍ ജലം നിറയ്ക്കാന്‍ കഴിയുന്ന ഫില്ലിംഗ് സ്റ്റേഷനായി ചെറിയനാടിനെ മാറ്റാനാവും.
ഈ റിപ്പോര്‍ട്ട് ഇപ്പോഴും ഫയലിൽ പൊടിപിടിച്ചുകിടക്കുകയാണ്. വരുംകാലങ്ങളിൽ വേനൽ ശക്തമാകുന്നതോട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ജലപ്രതിസന്ധി രൂക്ഷമാകും. ശബരിമല തീര്ഥാകര് കൂടിയെത്തുമ്പോള്‍ പ്രധാന സ്റ്റേഷനായ ചെങ്ങന്നൂരില്‍ ശുദ്ധജലം ലഭ്യമാക്കുകയെന്നതു വലിയ പ്രതിസന്ധിയായി മാറും.
ചെറിയനാടിനെ ഫില്ലിംഗ് സ്റ്റേഷനാക്കിയാൽ ഈ പ്രതിസന്ധിക്കു പരിഹാരമാകുമെന്നു യാത്രക്കാർ പറയുന്നു. 2015ലെ റെയില്‍വേ ബജറ്റില്‍ 40 ലക്ഷം രൂപ ശീതീകരിച്ച പഴം പച്ചക്കറി ഗോഡൗണ്‍ സ്ഥാപിക്കാന്‍ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി തുടക്കത്തിലേ പൊളിഞ്ഞു.
കുപ്പിവെള്ള ഫാക്ടറി
സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനു കീഴില്‍ ഗോഡൗണ്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികളും കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ നേതൃത്വത്തില്‍ യോഗങ്ങളും നടന്നു. എന്നാൽ, പദ്ധതി വെളിച്ചം കണ്ടില്ല.
ഇതിനു മുന്‍പ് റെയില്‍ നീര് കുപ്പിവെള്ള ഫാക്ടറി സ്ഥാപിക്കുന്നതിനു സ്ഥലം ഉപയോഗപ്പെടുത്താനും റെയില്‍വേ ആശുപത്രിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ടു തുടങ്ങാനും ആലോചിച്ചെങ്കിലും ആലോചന മാത്രമായി ചുരുങ്ങി.
ശബരിമലയുടെ കവാടമായി റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് എന്നതിനാല്‍ തീര്‍ഥാടക വിശ്രമകേന്ദ്രം നിര്‍മിക്കാനും സ്ഥലം ഉപയോഗിക്കാന്‍ കഴിയും.
ചെങ്ങന്നൂരിന്റെ സൗത്ത് സ്റ്റേഷനായി മാറ്റുക റിസര്‍വേഷന്‍ സകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചെറിയനാടിനുണ്ട്.