പോക്സോ കേസിൽ അറസ്റ്റിൽ
1453670
Tuesday, September 17, 2024 12:07 AM IST
മാന്നാർ: പതിമൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്താൽ മധ്യവയസ്കൻ അറസ്റ്റിൽ. എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ മാന്നാർ കുട്ടമ്പേരൂർ ഗിരിജാ ഭവനിൽ അനിൽകുമാറി(57) നെയാണ് മാന്നാർ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ട്യൂഷൻ സെന്ററിലേക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർഥിനിയെ ട്യൂഷൻ സെന്ററിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം വിദ്യാർഥിനി മാതാപിതാക്കളെ അറിയിച്ചതിനെതുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിനെ തുടർന്ന് മാന്നാർ എസ്ഐ അഭിരാം സി.എസ്, ഗ്രേഡ് എസ് ഐ സുധീപ്, വനിത എഎസ്ഐ സ്വർണരേഖ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത്, സിപിഎം ഹരിപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.