വിശ്വാസത്തിന്റെ പേരിൽ വെറുപ്പിന്റെ കമ്പോളം തീർക്കാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി
1453932
Tuesday, September 17, 2024 11:28 PM IST
അമ്പലപ്പുഴ: വിശ്വാസത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ തമ്മിലടിപ്പിക്കാനും വെറുപ്പിന്റെ കമ്പോളം തീർക്കാനും അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന സമ്മേളനം നീർക്കുന്നം മസ്ജിദുൽ ഇജാബ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാൽ.
അസോസിയേഷൻ പ്രസിഡന്റ് സി.എ. സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എംഎൽഎ മുഖ്യാതിഥിയായിരുന്നു. നവാസ് മന്നാനി പറവൂർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എ. താഹ പുറക്കാട്, വിവിധ ജമാഅത്ത് ഭാരവാഹികളായ ഇബ്രാഹിം കുട്ടി വിളക്കേഴം, ഹാജി അബ്ദുൾ ഖാദർ സിആർപി, അബ്ദുൾ വഹാബ് പറയന്തറ, നാസറുദ്ദീൻ മാവുങ്കൽ, യു. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.