യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; മൂന്നു പേർകൂടി പിടിയിൽ
1453925
Tuesday, September 17, 2024 11:28 PM IST
ഹരിപ്പാട്: വാക്കുതർക്കത്തിന്റെ പേരിൽ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിലായി. മുതുകുളം വടക്ക് നടയിൽ പടീറ്റതിൽ ഹേമന്ത് (19), രാകേഷ് ഭവനത്തിൽ രാകേഷ് (24), ശ്രീവത്സം ശിവ എസ്. സുരേഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവോണത്തലേന്ന് രാത്രി പത്തരയോടെ ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനാണ് (28) വെട്ടേറ്റത്.
അർജുൻ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിൽ വടിവാളുൾപ്പെടെയുളള മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. രണ്ടുകാലിനും മുഖത്തും വലതു കൈക്കും വെട്ടേറ്റ അർജുൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യപ്രതി ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീൺ ഉൾപ്പെടെ ഒൻപതുപേർക്കെതിരെയാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്. ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ് (35), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36) എന്നീ പ്രതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.