മാന്നാർ മഹാത്മാ ജലോത്സവം 19ന്
1453396
Sunday, September 15, 2024 12:12 AM IST
മാന്നാർ: മാന്നാർ ജലോത്സവം 19 ന് പമ്പാനദിയിലെ കുര്യത്ത് കടവിൽ നടക്കും. ജലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജന. കൺവീനർ അഡ്വ. എൻ. ഷൈലാജ് അിറയിച്ചു. വളളങ്ങളുടെ രജിസ്ട്രേഷൻ ജലോത്സവ കമ്മിറ്റി ആഫീസിൽ ആരംഭിച്ചു. 12 ചുണ്ടൻ വള്ളങ്ങൾ, 6 വെപ്പ് വളളങ്ങൾ, വെപ്പ് ഗ്രേഡ് 2, ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ ഉൽപ്പെടെ 40ൽ പരം കളിവളളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ആറൻമുള പളിയോടങ്ങൾ ജലഘോഷയാത്രയ്ക്ക് മാറ്റേകും.
ഇത്തവണത്തെ മഹാത്മാഗാന്ധി അവാർഡ്-2024 പ്രവാസി അംഗവും മാമൽ സ്പെഷാലിറ്റി ഹോസ്പിറ്റൽ ചെയർമാനുമായ അജയ കുമാറിന് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡുതുക. ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന അംഗീകാരമായാണ് അവാർഡ് നൽകുന്നത്.
ജലമേളയുടെ ഉദ്ഘാടനം ഗവർണർ ആരീഫ് മുഹമ്മദ് ഖാൾ നിർവഹിക്കും. പ്രശസ്ത സിനിമാതാരം ബാല മുഖ്യാതിഥിയായിരിക്കും. മന്ത്രി സജി ചെറിയാൻ ജലഘോഷ യാത്ര ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി പാതക ഉയർത്തും. പ്രഫ. പി.ജെ കുര്യൻ സല്യൂട്ട് സ്വീകരിക്കും. ആന്റോ ആന്റണി എംപി സമ്മാനദാനം നിർവഹിക്കും. വെപ്പ് വളളങ്ങളിൽ ഒന്നാമാതെത്തുന്ന വള്ളത്തിന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ചാണ്ടി ഉമ്മൻ എംഎൽഎ സമ്മാനിക്കും.