വൃദ്ധസദനത്തിലേക്ക് അലമാരകൾ കൈമാറി
1453105
Friday, September 13, 2024 11:50 PM IST
അമ്പലപ്പുഴ: വൃദ്ധസദനത്തിലും വനിതാമന്ദിരത്തിലും കഴിയുന്നവർക്ക് നിത്യോപയോഗസാധാനങ്ങൾ സൂക്ഷിക്കാൻ ലോക്കർ സംവിധാനമുള്ള സ്റ്റീൽ അലമാരകൾ കൈമാറി. ആലപ്പുഴ പൊതുമരാമത്ത് വകുപ്പിൽനിന്നു റിട്ടയർ ചെയ്തവരുടെ കൂട്ടായ്മയായ സൗഹൃദ പിഡബ്ല്യുഡി, ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ആലിശേരി വൃദ്ധസദനത്തിലാണ് വസ്ത്രങ്ങൾ, കിടക്കവിരികൾ, കുട്ടികൾക്കുള്ള ഓണക്കോടികൾ എന്നിവയാണ് നൽകിയത്.
എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ നസീർ പുന്നയ്ക്കൽ, എ.എസ്. കവിത, വാർഡ് കൗൺസിലർ ബി. നസീർ, കെ.എൻ. ഷൈൻ, നാസർ പട്ടരുമഠം തുടങ്ങിയവർ പ്രസംഗിച്ചു.