കോട്ടാങ്ങൽ പള്ളിയിൽ തിരുനാൾ
1493381
Wednesday, January 8, 2025 4:05 AM IST
കോട്ടാങ്ങൽ: വിശുദ്ധ യോഹന്നാൻ മാംദാനയുടെ ദേവാലയത്തിൽ മധ്യസ്ഥ തിരുനാൾ ആചരണം 12 വരെ നടക്കും. പത്തുവരെ വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥനയും കുർബാനയും ഉണ്ടാകും. 11നു രാവിലെ 6.30ന് കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് കഴുന്ന് എഴുന്നള്ളിപ്പ്. അഞ്ചിന് ആലപ്രക്കാട് പള്ളിയിൽ കുർബാന, പ്രസംഗം. തുടർന്ന് പ്രദക്ഷിണം.
12നു രാവിലെ 6.30ന് കുർബാന, എട്ടിന് തിരുസ്വരൂപ പ്രതിഷ്ഠ. പത്തിന് ആഘോഷമായ തിരുനാൾ റാസ കുർബാനയ്ക്ക് ഫാ.മാർട്ടിൻ തൈപ്പറന്പിൽ കാർമികത്വം വഹിക്കും. ഫാ.ജൂഡ് കോയിൽപ്പറന്പിൽ പ്രസംഗിക്കും. 12നു പ്രദക്ഷിണം. വൈകുന്നേരം ആറിന് ഇടവക ദിന സമ്മേളനം.